---
title: "വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്: പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു"
english_title: "Eight injured in various road accidents"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206333/eight-injured-in-various-road-accidents"
published_at: "2024-05-20T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664acab7b3a98_news-card.jpg"
keywords: []
---

# വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്: പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **മാതമംഗലം:** കുറ്റൂരിൽ ആൾട്ടോ കാറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. പരിക്കുപറ്റിയ ആൾട്ടോ കാറിലെ യാത്രക്കാരായ ഏര്യം സ്വദേശി ജയകുമാർ ശ്രീജേഷ് സ്വിഫ്റ്റ് കാറിലെ യാത്രക്കാരായ മായ, മനേഷ് , ശോഭന ,രേവതി എന്നിവർക്കാണ് പരിക്ക്. ഇവർ മാവേലിക്കര സ്വദേശികളാണ്. വിവാഹ സൽക്കാരം കഴിഞ്ഞ് തിരിച്ചു പോകവേ യാണ് അപകടം. പരിക്കുപറ്റിയവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**മാതമംഗലം:** കുറ്റൂരിൽ ആൾട്ടോ കാറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. പരിക്കുപറ്റിയ ആൾട്ടോ കാറിലെ യാത്രക്കാരായ ഏര്യം സ്വദേശി ജയകുമാർ ശ്രീജേഷ് സ്വിഫ്റ്റ് കാറിലെ യാത്രക്കാരായ മായ, മനേഷ് , ശോഭന ,രേവതി എന്നിവർക്കാണ് പരിക്ക്. ഇവർ മാവേലിക്കര സ്വദേശികളാണ്. വിവാഹ സൽക്കാരം കഴിഞ്ഞ് തിരിച്ചു പോകവേ യാണ് അപകടം. പരിക്കുപറ്റിയവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മാതമംഗലം കോയിപ്രയിൽ ബൈക്കും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പറവൂര് സ്വദേശി പ്രേമൻ (65) ആലക്കാട് സ്വദേശി വൈശാഖ്(30) എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206333/eight-injured-in-various-road-accidents)