---
title: "ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും"
english_title: "Jisha murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206367/jisha-murder-case"
published_at: "2024-05-20T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664aeccdceab9_download_(3).jfif"
keywords: []
---

# ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

> **Lead Summary:** പെരുമ്ബാവൂരില്‍ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നതിന് അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് വിധി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം സമർപ്പിച്ച അപ്പീലിലും ഹൈക്കോടതി വിധി പുറപ്പെടുവിക്കും. 2016 ഏപ്രില്‍ 28 രാത്രിയിലാണ് നിയമ വിദ്യാർഥിനിയായ ജിഷ പെരുമ്ബാവൂരിലെ ഇരിങ്ങോളില്‍ കനാല്‍ പുറമ്ബോക്കിലെ വീട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്‌.

## Article Content

പെരുമ്ബാവൂരില്‍ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നതിന് അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് വിധി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം സമർപ്പിച്ച അപ്പീലിലും ഹൈക്കോടതി വിധി പുറപ്പെടുവിക്കും. 2016 ഏപ്രില്‍ 28 രാത്രിയിലാണ് നിയമ വിദ്യാർഥിനിയായ ജിഷ പെരുമ്ബാവൂരിലെ ഇരിങ്ങോളില്‍ കനാല്‍ പുറമ്ബോക്കിലെ വീട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്‌.

രണ്ട് മാസത്തിന് ശേഷം ജൂണ്‍ 16ന്‌ പ്രതിയായ അസം സ്വദേശി അമീറുള്‍ ഇസ്ലാം അറസ്‌റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രവും സമർപ്പിച്ചു. 2017 ഡിസംബർ 14ന്‌ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ്‌ കോടതി പ്രതിക്ക്‌ വധശിക്ഷ വിധിച്ചു.നിലവിലെ നിയമം അനുസരിച്ച്‌ വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി വേണം. അതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷയാണ്‌ ഇന്ന് പ്രതിയുടെ അപ്പീലിനൊപ്പം പരിഗണിക്കുന്നത്‌. യു ഡി എഫ് ഭരണകാലത്താണ് ജിഷ കൊല്ലപ്പെട്ടത്.

പ്രതിയെ പിടികൂടാൻ സാധിക്കാതിരുന്ന യു ഡി എഫ് സർക്കാറിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന ഒന്നാം പിണറായി സർക്കാർ പുതിയ അന്വേഷ സംഘത്തെ നിയോഗിക്കുകയും പ്രതിയെ ഉടൻ തന്നെ പിടികൂടുകമായിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജയില്‍ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുക്കും വധശിക്ഷ നല്‍കണമോ എന്ന് ഹൈക്കോടതി തീരുമാനിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206367/jisha-murder-case)