---
title: "കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം"
english_title: "Contempt of Court Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206404/contempt-of-court-case"
published_at: "2024-05-20T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b04b997e67_Untitled-2-web.jpg"
keywords: []
---

# കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

> **Lead Summary:** കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഷുഹൈബ് വധക്കേസിൽ സി ബി ഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമർശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരൻ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

## Article Content

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഷുഹൈബ് വധക്കേസിൽ സി ബി ഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമർശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരൻ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206404/contempt-of-court-case)