കുന്നാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ സമാപനദിവസമായ ഇന്ന് പ്രധാന ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. 7 തീയ്യതിയാണ് ഉത്സവം ആരംഭിച്ചത്.

ഈ ദിവസങ്ങളിൽ നരമ്പിൽ ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി. ഇന്ന് രാത്രി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ആറാടിക്കലോടെ കളിയാട്ട സമാപനം.
The hair of Muchilot Bhagwati was erected at the Kunnavu Sri Muchilot Bhagwati Temple