ദുബായ് : രണ്ടുമാസം മുമ്പ് ദുബായിൽ നിന്ന് മരണപ്പെട്ട തളിപ്പറമ്പ പരിയാരം സ്വദേശിയുടെ കുടുംബത്തിനുള്ള തളിപ്പറമ്പ് മണ്ഡലം കെഎംസിസിയുടെ ധന സഹായം ജില്ലാ വൈസ് പ്രസിഡണ്ട് NU ഉമ്മർ കുട്ടി സാഹിബ് പരിയാരം പഞ്ചായത്ത് കെഎംസിസി ഭാരവാഹികൾക്ക് കൈമാറി . മണ്ഡലം കെഎംസിസി പ്രസിഡന്റ് താഹിർ അലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
സംസ്ഥാന വൈസ് പ്രസിഡണ്ട് O മൊയ്തു സാഹിബ് , സെക്രട്ടറി അബ്ദുൽ ഖാദർ , മറ്റുമണ്ഡലം ഭാരവാഹികളായ യൂനസ് സി കെ പി,അഹമ്മദ് കമ്പിൽ , റഫീഖ് പറമ്പിൽ , ഹാഷിം SP , ഹൈദർ , ബദരി എന്നിവർ പങ്കെടുത്തു.ആക്ടിംഗ് സെക്രട്ടറി അൽത്താഫ് സ്വാഗതവും, ട്രഷറർ റഷീദ് നന്ദിയും പറഞ്ഞു.
dubai kmcc