കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് ലോകസഭ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന പര്യടന പരിപാടികൾ റദ്ദാക്കിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. അറിയിച്ചു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ രാഹുലിന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേ തുടർന്ന് 21 ന് റാഞ്ചിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ റാലിയിൽ അദ്ദേഹം പങ്കെടുത്തിരിന്നില്ല. തിങ്കളാഴ്ച കേരളത്തിൽ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം മത്സരിക്കുന്ന വയനാട് മണ്ഡലം ഉൾപ്പടെ പ്രചരണ പരിപാടികൾ ക്രമീകരിച്ചിരുന്നു. ചൊവ്വാഴ്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ബുധനാഴ്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാടിൽ പ്രചരണത്തിനെത്തുന്നുണ്ട്.
Rahul Gandhi's election tour has been cancelled