തളിപ്പറമ്പ്: ഗതാഗതത്തിന് ധർമ്മശാലയിൽ അടിപ്പാത സൗകര്യം ഇല്ലാത്തതിനാൽ ചുറ്റി വളഞ്ഞ് സർവീസ് നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തി വച്ച് ബസ് ജീവനക്കാർ പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി.
പണിമുടക്കിയ ബസ് ജീവനക്കാർ ധർമ്മശാലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.ധർമ്മശാലയിൽ അടിപ്പാത അനുവദിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് സമരക്കാരുടെ തീരുമാനം. തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിലോടുന്ന 25 ഓളം ബസുകൾക്ക് ധർമ്മശാലയിൽ നിന്നും ചെറുകുന്ന് തറ പോകുവാൻ നിലവിൽ അഞ്ച് കിലോമീറ്ററോളം കൂടുതൽ ഓടേണ്ട സാഹചര്യമാണ്. അതിനാൽ ബസ് നിശ്ചയിച്ച സമയത്തിനുള്ളിൽ ഓടിയെത്തുവാൻ പറ്റാത്തതും ബസ് ജീവനക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്. ഡീസൽ ചെലവ് തന്നെ ഏതാണ്ട് പത്ത് ലിറ്ററോളം അധികം വരുന്നുണ്ട്.
അതിനാൽ ബസ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സൗകര്യം മാനിച്ച് ധർമ്മശാലയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് ബസ് സർവീസ് നിർത്തിവെച്ചുകൊണ്ട് പ്രതിഷേധിക്കുന്നതെന്ന് സമരത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അറിയിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ബസ് ജീവനക്കാർ അറിയിച്ചു.
Private bus strike on Thaliparamb Cherukun route