---
title: "പാനൂർ സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി റിമാൻഡിൽ"
english_title: "Panoor blast "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200084/panoor-blast"
published_at: "2024-04-20T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623f41fd81f3_arrest-1.jpg"
keywords: []
---

# പാനൂർ സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി റിമാൻഡിൽ

> **Lead Summary:** കണ്ണൂർ: പാനൂർ മുളിയാതോട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ കുന്നോത്തുപറമ്ബില്‍ ചിറക്കരാണ്ടിമ്മേല്‍ വിനോദൻ നെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ: പാനൂർ മുളിയാതോട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ കുന്നോത്തുപറമ്ബില്‍ ചിറക്കരാണ്ടിമ്മേല്‍ വിനോദൻ നെയാണ് അറസ്റ്റ് ചെയ്തത്.

പാനൂർ സിഐ കെ.പ്രേംസദൻ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത ശേഷം തലശേരി എസിജെഎം കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ സ്ഫോടനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200084/panoor-blast)