---
title: "ദേശീയ പാതയിൽ കീച്ചേരി സർവീസ് റോഡിൽ കാറും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം"
english_title: "An accident involving a car and a private bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199020/an-accident-involving-a-car-and-a-private-bus"
published_at: "2024-04-16T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661df3fc81841_news-card.jpg"
keywords: []
---

# ദേശീയ പാതയിൽ കീച്ചേരി സർവീസ് റോഡിൽ കാറും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കല്യാശ്ശേരി: ** ദേശീയ പാതയിൽ കീച്ചേരി സർവീസ് റോഡിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ദമ്പതികൾ അൽഭുത കരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. കീച്ചേരി കവല വഴി കഴിഞ്ഞ ദിവസമാണ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടത് .

## Article Content

**കല്യാശ്ശേരി: ** ദേശീയ പാതയിൽ കീച്ചേരി സർവീസ് റോഡിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ദമ്പതികൾ അൽഭുത കരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. കീച്ചേരി കവല വഴി കഴിഞ്ഞ ദിവസമാണ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടത് .

അഞ്ചാം പീടികയിൽ നിന്നും കീച്ചേരി വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാർ കീച്ചേരി കവലയിലെ സർവീസ് റോഡിൽ കടക്കുന്നതിനിടയിലാണ് അമിത വേഗത്തിൽ പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഒണിക്സ് എന്ന സ്വകാര്യ ബസ് ഇടിച്ചത്. ഇടി യു ടെ ആഘാതത്തിൽ കാർ വട്ടം കറങ്ങി എതിർ ദിശയിലേക്ക് തിരിഞ്ഞു.

അപകടത്തെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം തടസ പ്പെട്ടു. തുടർന്ന് പഴയ പത വഴിയാണ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് വാഹനങ്ങൾ തിരിച്ച് വിട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗത്തെ പല യന്ത്ര ഭാഗങ്ങളും പൊട്ടി ചിതറി. ബസിലും നിറയെ യാത്രക്കാർ ഉണ്ടായെങ്കിലും പരിക്കേൽക്കാതെ എല്ലാ വരും രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199020/an-accident-involving-a-car-and-a-private-bus)