---
title: "സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ തളിപ്പറമ്പിലെ സിമൻ്റ് വ്യാപാരി മരിച്ചു"
english_title: "A cement trader in Taliparamb died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197101/a-cement-trader-in-taliparamb-died"
published_at: "2024-04-06T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610f3ae44997_Untitled-2-web.jpg"
keywords: []
---

# സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ തളിപ്പറമ്പിലെ സിമൻ്റ് വ്യാപാരി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ കരിമ്പത്തെ മഹമ്മദലിയാണ് ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മൊയ്തീന്‍ ഹാജിയുടെ മകനാണ്. 4 ന് രാവിലെ 7.15 ന് തളിപ്പരമ്പ് കോര്‍ട്ട് രോഡില്‍ ഷാലിമാര്‍ ടെക്‌സ്‌റൈലിന് മുന്നിലായിരുന്നു അപകടം.

## Article Content

**തളിപ്പറമ്പ്: **സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ കരിമ്പത്തെ മഹമ്മദലിയാണ് ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മൊയ്തീന്‍ ഹാജിയുടെ മകനാണ്. 4 ന് രാവിലെ 7.15 ന് തളിപ്പരമ്പ് കോര്‍ട്ട് രോഡില്‍ ഷാലിമാര്‍ ടെക്‌സ്‌റൈലിന് മുന്നിലായിരുന്നു അപകടം.

മുഹമമ്ദലി സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ അമിതവേഗതയിലെത്തിയ ടി.എന്‍.57 ബി.ആര്‍-1842 മിനി ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ മുഹമ്മദലിക്ക് തയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തളിപ്പറമ്പ് ഹൈവേയില്‍ സിമന്റ് വ്യാപാരിയാണ്. ഭാര്യ: ഷമീന. മൂന്ന് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197101/a-cement-trader-in-taliparamb-died)