തളിപ്പറമ്പ: രാഷട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ വേനൽ ചൂടിനെ അവഗണിച്ച് ജനാധിപത്യ പ്രക്രിയക്ക് ആക്കം കൂട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്ന തിരക്കിലാണ് തളിപ്പറമ്പ അസംബ്ലി മണ്ഡലം സ്വീപ് ( സിസ്റ്റമാറ്റിക്ക് വോട്ടേർസ് എജുക്കേഷൻ ആൻ്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ) ടീമും അതിന് നേതൃത്വം നല്കുന്ന തളിപ്പറമ്പ താലൂക്ക് വ്യവസായ ഓഫീസർ കെ.പി. ഗിരീഷ് കുമാറും.

" വോട്ടു ചെയ്യുന്നതിനോളം മഹത്തരമായി മറ്റൊന്നില്ല. ഞാൻ വോട്ടു ചെയ്യും, ഉറപ്പായും " എന്ന സന്ദേശവുമായി മാർച്ച് 10 മുതൽ ഓരോ വോട്ടർമാരെയും കാണുകയാണ് സ്വീപ് ടീം. വോട്ടിങ്ങ് മെഷീൻ പരിചയപ്പെടുത്തൻ, കോളേജ് വിദ്യാർത്ഥികൾക്കായി വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പുകൾ, വോട്ടു നടത്തം, ഫ്ലാഷ് മോബുകൾ, സിഗ് നേച്ചർ ക്യാമ്പയിനുകൾ തുടങ്ങി 15 കേന്ദ്രങ്ങളിലായി വിവിധ പരിപാടികൾ ഇതിനകം തളിപ്പറമ്പ സ്വീപ് ടീം സംഘടിപ്പിച്ചു കഴിഞ്ഞു. സർ സയ്ദ് ഇൻസ്റ്റിറ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൻ്റെ സഹകരണത്തോടെ തളിപ്പറമ്പ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ഫ്ലാഷ് മോബ് ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ കെ.പി.ഗിരീഷ് കുമാർ, കോളേജ് സ്റ്റാഫ് അഡ്വൈസർ ഷിജിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവ്, രമ്യ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. ബോധവത്കരണ പരിപാടികൾ ഏപ്രിൽ 24 വരെ തുടരും
flash mob