റിയാസ് മൗലവി വധക്കേസ്: പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു

റിയാസ് മൗലവി വധക്കേസ്: പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു
Mar 30, 2024 12:45 PM | By Sufaija PP

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് മൗലവി. കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു.  90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്.

ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്. അതേസമയം വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്.

Riyaz Maulvi murder case

Next TV

Related Stories
വെള്ളാനിക്കര സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Apr 29, 2024 10:48 AM

വെള്ളാനിക്കര സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച...

Read More >>
ജൂണിയർബ്ലാക്ക് കോബ്രാസ് പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചവേനലവധിക്കാല ക്യാമ്പും ഫുഡ് ഫെസ്റ്റും ശ്രദ്ദേയമായി

Apr 29, 2024 10:42 AM

ജൂണിയർബ്ലാക്ക് കോബ്രാസ് പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചവേനലവധിക്കാല ക്യാമ്പും ഫുഡ് ഫെസ്റ്റും ശ്രദ്ദേയമായി

ജൂണിയർബ്ലാക്ക് കോബ്രാസ് പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചവേനലവധിക്കാല ക്യാമ്പും ഫുഡ് ഫെസ്റ്റും...

Read More >>
അടിച്ചു തകർത്ത് ഡൽഹി; മുംബൈക്ക് മുന്നിൽ കൂറ്റൻ സ്കോർ

Apr 27, 2024 05:55 PM

അടിച്ചു തകർത്ത് ഡൽഹി; മുംബൈക്ക് മുന്നിൽ കൂറ്റൻ സ്കോർ

അടിച്ചു തകർത്ത് ഡൽഹി; മുംബൈക്ക് മുന്നിൽ കൂറ്റൻ...

Read More >>
എസ്എംഎ രോഗം ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ ഉയർത്തി

Apr 27, 2024 04:47 PM

എസ്എംഎ രോഗം ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ ഉയർത്തി

എസ്എംഎ രോഗം ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ...

Read More >>
കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .

Apr 27, 2024 03:28 PM

കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .

കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു...

Read More >>
പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

Apr 27, 2024 02:23 PM

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍...

Read More >>
Top Stories