മുയ്യം : മുയ്യം എ യു പി സ്കൂൾ 92ആം വാർഷികദിനാഘോഷം സംഘടിപ്പിച്ചു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി.പ്രസന്ന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്‌ഘാടനം ചെയ്തു.

തളിപ്പറമ്പ് സൗത്ത് എ. ഇ. ഒ ജാൻസി ജോൺ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ബീന സ്വാഗതവും , ജെസ്‌ന.സി,രമ. ടി.എം,ഇ ടി ബാലകൃഷ്ണൻ നമ്പ്യാർ,അനിൽ പി,പി വിനോദ് എന്നിവർ ആശംസ അറിയിച്ചു. ഇ. ടി ഉമ നന്ദി പറഞ്ഞു.അംഗനവാടി, പ്രീപ്രൈമറി കുട്ടികളുടെയും സ്കൂളിലെ മറ്റു കുട്ടികളുടെയും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന വിവിധ കലാപരിപാടികളും നടന്നു.
muyyam school