പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ അങ്കണവാടി വാർഷികാഘോഷവും വിരമിക്കുന്ന വർക്കർ ടി യശോദ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു വിരമിക്കുന്ന ടീച്ചറുക്കുള്ള ആദരിക്കലും ഉപകാര സമർപ്പണവും പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ നിർവഹിച്ചു.

ഗ്രാമപഞ്ചായത്തംഗം പി വി സജീവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജൻ,വാർഡ് അംഗം പി വി അബ്ദുൽ ഷുക്കൂർ,ഐ സി ഡി എസ് സൂപ്പർവൈസർ പി രമ്യ,സി വി പ്രശാന്ത്, കെ. തമ്പാൻ നമ്പ്യാർ,എം ബഷീർ, ടി യശോദ എന്നിവർ പ്രസംഗിച്ചു. കെ വി ലിജീഷ് സ്വാഗതവും പി രജനി നന്ദിയും പറഞ്ഞു.
Iringal Anganwadi