തളിപ്പറമ്പ:ലൈബ്രറി കൗൺസിലിന്റെയും സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് നോർത്ത്ബി ആർ സിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് (എഴുത്തുകൂട്ടം വായനക്കൂട്ടം ) അവധിക്കാല വായനാ പരിപോഷണ പരിപാടി പട്ടുവത്ത് സംഘടിപ്പിച്ചു.

മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പഞ്ചായത്ത്തല ഉദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് മഠത്തിൽ അധ്യക്ഷത വഹിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്വി വി രാജൻ, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർടി മോഹനൻ പ്രസംഗിച്ചു.
ബി ആർ സി ട്രെയിനർഎം പി വിനയപദ്ധതി വിശദീകരണം നടത്തി.സി ആർ സി കോ-ഓർഡിനേറ്റർ ധന്യാലക്ഷമി ക്ലാസ്സെടുത്തു.തളിപ്പറമ്പ നോർത്ത് ബി ആർ സി കോ-ഓർഡിനേറ്റർ കെ സി സ്മിത സ്വാഗതവും പട്ടുവം യു പി സ്കൂൾ വിദ്യാർഥിനി വൈഗ ഷാജി നന്ദിയും പറഞ്ഞു.
budding writers