പഴയങ്ങാടി: അച്ഛനും മകളുടെ ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു . താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ അമൃതയുടെ അച്ഛൻ വിമുക്ത ഭടൻ ടി ശങ്കരൻ (76) നും ഭർത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവർ കെ വി സമ്പത്തുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മകളുടെ ഭർത്താവ് സമ്പത്തിൻ്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരൻ്റെ മരണവാർത്തയുമെത്തിയത്.ആകെ തകർന്ന നിലയിലാണ് കുടുംബം.
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സമ്പത്തിൻ്റ മൃതദേഹം ശ്രീസ്ഥയിൽ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.ശങ്കരൻ്റെ ഭാര്യ: പി കെ ലക്ഷ്മി കുട്ടി . മക്കൾ: അമിത്ത് കുമാർ , അമൃത, മരുമക്കൾ:സന്ധ്യ, പരേതനായ കെ വി സമ്പത്ത്. സംസ്കാരം നാളെ (വെള്ളിയാഴ്ച) താവം സമുദായ ശ്മശാനത്തിൽ .
The father and daughter's husband died