തളിപ്പറമ്പ് നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കൂവോട് പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.വാർഡ് കൗൺസിലർ സജീറ എം പി ആദ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ മുഖ്യാതിഥിയായി പങ്കെടുത്തു.
സ്ഥിരം സമിതി ആദ്യക്ഷൻമാരായ പി പി മുഹമ്മദ് നിസാർ. കദീജ കെ പി കൗൺസിലർമാരായ സി വി ഗിരീഷൻ,ഡി വനജ, നുബില സി,സഹിദ പി കെ, റസിയ പി കെ, ഷൈനി പി,ബ്ലോക്ക് ഓഫിസർ കൈരളി. നഗരസഭ സുപ്രണ്ട് സുരേഷ് കസ്തുരി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുൻസിപ്പൽ എഞ്ചിനീയർ വി വിമൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗര സഭ സിക്രട്ടറി സുബൈർ കെ പി സ്വാഗതവും ഹോസ്റ്റൽ വാർഡൻ ശ്രീകല നന്ദിയും പറഞ്ഞു.
The inauguration of the renovated Koovod Pre-Metric Hostel