---
title: "പോലീസ് ഇൻസ്പെക്ടർമാർക്ക് വീണ്ടും സ്ഥലം മാറ്റം: തളിപ്പറമ്പിൽ എം എൽ ബെന്നി ലാലു"
english_title: "Police inspectors reassigned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188028/police-inspectors-reassigned"
published_at: "2024-02-28T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65def84197e86_news-card.jpg"
keywords: []
---

# പോലീസ് ഇൻസ്പെക്ടർമാർക്ക് വീണ്ടും സ്ഥലം മാറ്റം: തളിപ്പറമ്പിൽ എം എൽ ബെന്നി ലാലു

> **Lead Summary:** **കണ്ണൂര്‍: **പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം. 26 പേരെയാണ് മാറ്റിയത്. തളിപ്പറമ്പില്‍ കഴിഞ്ഞയാഴ്ച്ച ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിനെ വളപട്ടണത്തേക്കും അവിടെ നിന്നും എം.എല്‍.ബെന്നി ലാലുവിനെ തളിപ്പറമ്പിലേക്കും സ്ഥലംമാറ്റി.

## Article Content

**കണ്ണൂര്‍: **പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം. 26 പേരെയാണ് മാറ്റിയത്. തളിപ്പറമ്പില്‍ കഴിഞ്ഞയാഴ്ച്ച ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിനെ വളപട്ടണത്തേക്കും അവിടെ നിന്നും എം.എല്‍.ബെന്നി ലാലുവിനെ തളിപ്പറമ്പിലേക്കും സ്ഥലംമാറ്റി.

കാസര്‍ഗോഡ് സ്വദേശിയായ ഷൈന്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന പട്ടുവത്തിന്റെ ചുമതല ഉള്ളതിനാലാണ് മാറ്റിയതെന്നാണ് വിശദീകരണം. 26 പോലീസ് ഇന്‍സ്പെക്ടര്‍മാരെയാണ് ഇത്തരത്തില്‍ ഇന്നലെ സ്ഥലംമാറ്റിയത്. പരിയാരത്തുനിന്നും ആഡൂരിലേക്ക് മാറ്റിയ ഇന്‍സ്‌പെക്ടര്‍ പി.നളിനാക്ഷനെ വയനാട്ടിലെ പടിഞ്ഞാറതറയിലേക്കും അവിടെ നിന്നും പി.സി.സഞ്ജയ്കുമാറിനെ ആഡൂരിലേക്കും മാറ്റിയിട്ടുണ്ട്. ഡിവൈ.എസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188028/police-inspectors-reassigned)