---
title: "യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ മണ്ഡലം പ്രസിഡന്റായി അനഘ കെയും, വൈസ് പ്രസിഡന്റായി പി. ആഷിക്കും അധികാരമേറ്റു"
english_title: "President Anagha K and Vice President P. Ashi also took over"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187151/president-anagha-k-and-vice-president-p-ashi-also-took-over"
published_at: "2024-02-25T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dac13862d92_news-card.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ മണ്ഡലം പ്രസിഡന്റായി അനഘ കെയും, വൈസ് പ്രസിഡന്റായി പി. ആഷിക്കും അധികാരമേറ്റു

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ മണ്ഡലം പ്രസിഡന്റായി അനഘ കെയും, വൈസ് പ്രസിഡന്റായി പി. ആഷിക്കും അധികാരമേറ്റു. തളിപ്പറമ്പ കോൺഗ്രസ്‌ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ വിജിൽ മോഹൻ ഉദ്ഘടാനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ്‌ കെ. അനീഷ് കുമാർ അധ്യക്ഷനായി. ഭാരത് സ്കൗട്ടിനു പുരസ്‌കാരം ലഭിച്ച നവനീത് ഗംഗാധരനെ ചടങ്ങിൽ വെച്ച് ആദരിച്ചു.

## Article Content

യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ മണ്ഡലം പ്രസിഡന്റായി അനഘ കെയും, വൈസ് പ്രസിഡന്റായി പി. ആഷിക്കും അധികാരമേറ്റു. തളിപ്പറമ്പ കോൺഗ്രസ്‌ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ വിജിൽ മോഹൻ ഉദ്ഘടാനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ്‌ കെ. അനീഷ് കുമാർ അധ്യക്ഷനായി. ഭാരത് സ്കൗട്ടിനു പുരസ്‌കാരം ലഭിച്ച നവനീത് ഗംഗാധരനെ ചടങ്ങിൽ വെച്ച് ആദരിച്ചു.

President Anagha K and Vice President P. Ashi also took overഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ മുഖ്യാഥിയായി. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പികെ സരസ്വതി, എം. വി. രവീന്ദ്രൻ, എ. എൻ. ആന്തൂരാൻ, സികെ സായൂജ്, മാവില പത്മനാഭൻ, എം. വത്സ നാരായണൻ, പി. ഗംഗാധരൻ, ടിവി അശോകൻ, പിവി നാണു, വി. അഭിലാഷ്, ദീപ രഞ്ജിത്, വരുൺ സിവി എന്നിവർ സംസാരിച്ചു. ശിഹാബ് മുക്കോല സ്വാഗതവും, അനഘ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187151/president-anagha-k-and-vice-president-p-ashi-also-took-over)