കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
Feb 23, 2024 01:42 PM | By Sufaija PP

മധുര: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട് മധുരയില്‍ ശിവഗംഗയില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇയാൾ പിടിയിലായത്. ഹർഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച സുഹൃത്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹർഷാദിന് തമിഴ്നാട്ടിൽ സഹായങ്ങൾ നൽകുന്ന സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹർഷാദിനെ മധുരയില്‍ നിന്ന് പോലീസ് സംഘം പിടികൂടിയത്.

ജനുവരി 14-നായിരുന്നു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കോയ്യോട് ചെമ്പിലോട്ടെ ടി.സി. ഹർഷാദ് ജയിൽചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഇയാൾ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോൾ പാറാവുകാരന്റെ കണ്ണുവെട്ടിച്ച് പടികളിറങ്ങി റോഡിലേക്ക് ഓടുകയായിരുന്നു. ഈ സമയം റോഡരികിൽ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാളുടെ ബൈക്കിന്റെ പിറകിൽ കയറി ഇയാൾ രക്ഷപ്പെട്ടു.

കണ്ണവം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിലാണ് വടകര കോടതി ഹർഷാദിനെ പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നത്. കണ്ണൂർ എ.സി.പി കെ.വി. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണമാണ് വിജയം കണ്ടത്. ടൗൺ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ സവ്യസാചി, എം. അജയൻ, രഞ്ചിത്ത്, നാസർ, ഷൈജു, വിനിൽ, ഷിജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Drug case suspect

Next TV

Related Stories
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
Top Stories