തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാതെ വികസനപ്രവർത്തനങ്ങൾ മുരടപ്പിക്കുന്ന സംസ്ഥാന സർകാരിൻ്റെ വികസനവിരുദ്ധ നയത്തിന് എതിരെ തൃക്കരിപൂര് ബ്ലോക്ക് രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി.
എം. രജിഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തിൽ എം. അബ്ദുൾ സലാമിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.വിജയൻ ഉത്ഘാടനം ചെയ്തു കെ. സിന്ധു, കെ പി. ദിനേശൻ, കെ. അശോകൻ, സി.ദേവരാജൻ സി.ചന്ദ്രമതി, കെ. ബാലൻ, എം.ഷൈമ, പി.വി. ബാലകൃഷ്ണൻ, എൻ.കെ. മുഹമ്മദ്കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
Rajiv Gandhi Panchayat Raj Sangam