ഷാർജ : കണ്ണൂർ മൊട്ടമ്മൽ കണ്ണപുരം സ്വദേശി അബൂബക്കർ (56) ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വർഷങ്ങളായി ഷാർജ മുസല്ലയിൽ ഗ്രോസറി നടത്തിവരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട നടപടി ക്രമങ്ങൾ യുഎ ഇ - യിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നടന്നു വരുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
A native of Kannapuram passed away