കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.
കണ്ണൂരിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വമ്പൻ സ്വീകരണമാണ് ബിജെപി ഒരുക്കിയത്.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അമിത് ഷാക്ക് സ്വീകരണം ഒരുക്കിയത്. നൂറുകണക്കിന് പേരാണ് കേന്ദ്ര മന്ത്രിയെ സ്വീകരിക്കാൻ എത്തിയത്. തുടർന്ന് റോഡ് മാർഗ്ഗം മന്ത്രി രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ചു.ദേശീയപാതയിൽ കുട്ടുക്കൻ കോംപ്ലക് സിന് സമീപം മുതൽ ടാക്സി സ്റ്റാൻ്റ് വരെ പുഷ് പ വൃഷ്ടി നടത്തിയാണ് ആഭ്യന്തരമ ന്ത്രിയെ സ്വീകരിച്ചത്. കേന്ദ്രമന്ത്രിയെ കാണാനും അഭിവാദ്യം ചെയ്യാനും നിരവധി പേരാണ് റോഡിന്റെ ഇരുവശങ്ങളിലും തടിച്ചു കൂടിയത്.തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ, ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി, ബിജെപി മുൻ ജില്ലാ പ്രസിഡണ്ടുമാരായ പി. സത്യപ്രകാശൻ മാസ്റ്റർ, എൻ. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ വി.വി. ചന്ദ്രൻ, അഡ്വ. വി. രത്നാകരൻ, സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജുഏളക്കുഴി അടക്കമുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
Amithsha