പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അനകൃതമായി നടക്കുന്ന പിന്‍വാതില്‍ നിയമനം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് തടയുമെന്ന് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് നോക്കുകയാക്കിക്കൊണ്ട് ഈ നിയമനം നടത്തുന്നത് വേണ്ടപ്പെട്ട രാഷ്ട്രീയക്കാരെ തിരുകി കയറ്റുന്നതിനാണെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസവേതനത്തിന് എന്നുപറഞ്ഞുകൊണ്ട് ഒരുവര്‍ഷത്തേക്ക് അപേക്ഷ ക്ഷണിക്കുകയും ഒരു വര്‍ഷം കഴിഞ്ഞാല്‍ എടുക്കുന്ന ആളുകളെ സ്ഥിരമായി നിലനിര്‍ത്തുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനുശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയാകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. നിരവധി യുവതി യുവാക്കള്‍ക്ക് ജോലി കിട്ടാത്ത ഈ സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഈ പിന്‍വാതില്‍ നിയമന ഇന്റര്‍വ്യൂ തടയുമെന്ന് രാഹുല്‍ പറഞ്ഞു.
rahul vechiyott