വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം: സഹോദരനെതിരെ കേസ്. കുറുമാത്തൂർ പൊക്കുണ്ടിൽ താമസിക്കുന്ന കെ മനോജിന്റെ പരാതിയിൽ സഹോദരനായ അനീഷ് കെ(44)ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
മനോജും കുടുംബവും താമസിക്കുന്ന വീട്ടിൽ അനീഷ് പട്ടിക കഷണവുമായി അതിക്രമിച്ചു കയറി മനോജിനെ ചീത്ത വിളിക്കുകയും അടിച്ചു പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന ഭാര്യയെയും മകളെയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്യുകയായിരുന്നെന്നാണ് പരാതി. കൂടാതെ മനോജിന്റെ വീട്ടിലെ പ്ലാസ്റ്റിക് കസേരകൾ അടിച്ചുപൊളിക്കുകയും ചെയ്തു.
Case against brother