പരിയാരം : പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇരിങ്ങൽ ശേഖരസമിതിഎന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങൽ വയലിൽ നടത്തിയ 20 ഏക്കർ തരിശ് നെൽകൃഷിയുടെ കൊയ്ത്തുൽസവം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് പി പി ബാബുരാജ്, വാർഡ് മെമ്പർ പി വി സജീവൻ, കൃഷി അസിസ്റ്റൻ്റ്മാരായ കെ പി സജീവൻ, എം ശ്രീകല പാടശേഖരസമിതി പ്രസിഡണ്ട് കെ തമ്പാൻ നമ്പ്യാർ,സെക്രട്ടറി എം വി കരുണാകരൻ, ടി വി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
harvest festival