മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയുടെ പ്രചരണാർത്ഥം ചപ്പാരപ്പടവ് ശാഖ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " മുഹബ്ബത് കി ദുഖാൻ " വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന് മുസ്ലിം ലീഗ് . ശാഖാ പ്രസിഡണ്ട് ഒ കെ ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം പ്രസിഡണ്ട് പി അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു.
ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ മൊയ്തു സാഹിബ്, യൂത്ത് മണ്ഡലം ട്രഷറർ ഉനൈസ് എരുവാട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മമ്മു മാസ്റ്റർ, കൂവേരി ബാങ്ക് ഡയരക്ടർ ടി മൊയ്തു സാഹിബ്,കെ സി മുഹമ്മദ് കുഞ്ഞി ,ടി സി ഉവൈസ്,എം പി നാസർ, എം സുലൈമാൻ, പി സി പി മുസ്തഫ, ഉമ്മർ കുട്ടി ഓലിയന്റകത്ത്, പി ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം ലീഗ് ശാഖ വർക്കിംഗ് സെക്രട്ടറി ആസിഫ് ചപ്പാരപടവ് സ്വാഗതവും ട്രഷറർ എം അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
muhabbath kee dukhan