പഴയങ്ങാടി: നവകേരള സദസ് കഴിഞ്ഞ് പോകുന്ന മുഖ്യമന്ത്രിയും സംഘത്തിന്റെ നേരെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച കേസിലെ മുഴുവൻ ഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യന്നെ ന്നാവശ്യപെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് കല്ലശ്ശേരി നിയോജകമണ്ഡ ലം കമ്മറ്റിയുടെ നേതൃത്വത്തിൻ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു .
സജീവ് ജോസഫ് എംഎൽഎ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലു പ്രസിഡന്റ് രാഹുൽ പൂങ്കാവ്അധ്യക്ഷത വഹിച്ചു. സംസ്ഥാനെ സെക്രട്ടറി വി.പി. അബ്ദുൾ റഷിദ്, കെ.പി.സി സി അംഗം എം.പി. ഉണ്ണികൃഷ്ണൻ ,മാടായി ബ്ലാക്ക് കോൺഗ്രസ് പ്രസിഡന്റ് വി.രാജൻ ,എസ് കെ.പി.സക്കറിയ്യ, അഡ്വ. ബ്രിജേഷ് കുമാർ മഹിതേ മോഹൻതുടങ്ങിയവർ സംസാരിച്ചു.
A one-day hunger strike