തളിപ്പറമ്പ്: പഠിപ്പ് മുടക്കിനെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം: എസ് എഫ് ഐ, എം എസ് എഫ് പ്രവർത്തകർക്കെതിരെ കേസ്. ഇന്ന് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്ക് സമരത്തെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
എസ്എഫ്ഐക്കാർ നടത്തിയ സമരത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് കുറുമാത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് റാഹിൽ, മുഹമ്മദ് അലി, ഹാത്തിം, ഷഫ്നാസ് എന്നീ വിദ്യാർഥികളെ സ്കൂൾ വിട്ടുപോകുന്ന സമയത്ത് തളിപ്പറമ്പ് മെയിൻ റോഡുള്ള സിഐടിയു ഓഫീസിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ ആസ്ബറ്റോസ് കഷ്ണം കൊണ്ടും ഇരുമ്പ് കഷണം കൊണ്ടും അടിച്ചു ചവിട്ടിയും പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ കണ്ടാലറിയാവുന്ന 5 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കുറുമാത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അനുഗ്രഹ്, അഭിനവ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എം എസ് എഫ് പ്രവർത്തകരായ ഫർസാൻ, റാഹിൽ, സാഹിദ്, അഫ്രാസ്, സാലിഹ്, കൂടാതെ കണ്ടാലറിയുന്ന 15 പേർ എന്നിവർക്കെതിരെയും കേസെടുത്തു.
സ്കൂൾ പ്രിൻസിപ്പാളുമായി സംസാരിച്ച് ഓഫീസിൽ നിന്നും പുറത്തിറങ്ങിയ സമയം ഇവർ അനുഗ്രഹീനെയും അഭിനവിനെയും കൂടെയുണ്ടായിരുന്ന എസ് എഫ് ഐ പ്രവർത്തകരെയും കൈകൊണ്ടും ചെടിച്ചട്ടി കൊണ്ടും അടിച്ചു പെരിക്കേൽപ്പിച്ചു എന്നാണ് പരാതി.
Case against SFI, MSF activists