തളിപ്പറമ്പ്: ബാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഏഴാംമെയിൽ ചെമ്പരത്തി ബാറിൽ അക്രമം നടത്തി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശ്ശൂരിൽ വച്ച് തളിപ്പറമ്പ് എസ്.ഐ ജയ്മോൻ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

തൃശ്ശൂർ ജില്ലയിലെ തിരൂർ വടക്കുറുമ്പ ക്ഷേത്രത്തിനു സമീപത്തെ ഫ്ലാക്കൻ ഹൗസിൽ സിബി സൈമൺ (30) ആണ് പിടിയിലായത്.കഴിഞ്ഞ നവംബർ 21നാണ് കേസിനാസ്പദമായ സംഭവം അന്ന് ഉച്ചക്ക് രണ്ടു മണിയോടെ ഒരു സുഹൃത്തിനൊപ്പം ഏമെയിയിൽ ചെമ്പരത്തി ബാറിലെത്തിയ സിബി സൈമൺ ജീവനക്കാരുമായി തർക്കത്തിലായി വാക്കു തർക്കം മൂർച്ഛിച്ചതിനിടയിൽ ജീവനക്കാരൻ മനോജിന്റെ മുഖത്ത് കല്ലുകൊണ്ട് ഇരിക്കുകയായിരുന്നു മാരകമായി പരിക്കേറ്റ് എല്ല് തകർന്ന മനോജ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം മുങ്ങിയ സിബി സൈമണെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു അതിനിടയിലാണ് ഇയാൾ നാട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചത് തുടർന്ന് ഇന്നലെ പോലീസ് സ്ഥലത്തെ പിടികൂടുകയായിരുന്നു എസ്ഐ കെ.വി ശശിധരൻ, സിപിഒ അരുൺ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
The accused in the case of trying to kill the bar employee