മുയ്യം, വരഡൂൽ എന്നിവിടങ്ങളിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം: രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

മുയ്യം, വരഡൂൽ എന്നിവിടങ്ങളിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം: രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
Dec 3, 2023 02:26 PM | By Sufaija PP

കുറുമാത്തൂർ: മുയ്യം, വരഡൂൽ എന്നിവിടങ്ങളിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം.മോഷണം നടത്താൻ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുയ്യത്തെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും, ഇരട്ട തൃക്കോവിൽ ക്ഷേത്രത്തിലും കോടല്ലൂർ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

വരഡൂൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ മോഷണശ്രമവും നടന്നു. മുച്ചിലോട്ട് കാവിലെ രണ്ട് ഭണ്ഡാരങ്ങളിലാണ് കവർച്ച നടത്തിയത് . മുച്ചിലോട്ട് ഭഗവതിയുടെ ഭണ്ഡാരത്തിൻ്റെയും, മുത്തപ്പൻ സ്ഥാനത്തെ ഭണ്ഡാരത്തിൻ്റെയും പൂട്ടുകൾ പൊളിച്ചാണ് മോഷണം നടത്തിയത്. മുത്തപ്പൻ സ്ഥാനത്തെ ഓഫീസിൻ്റെ പൂട്ടും തകർത്തിരുന്നു. മാസങ്ങളായി രണ്ട് ഭണ്ഡാരങ്ങളും തുറന്നിട്ട്. ഏകദേശം പത്തായിരം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.

ഇരട്ട തൃക്കോവിൽ ക്ഷേത്രത്തിലെ ഓഫീസിൽ നിന്നുമാണ് മോഷണം നടന്നത്. ഓഫീസിൻ്റ ഗ്രീൽസിൻ്റെ പുട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വാതിലിൻ്റ പുട്ട് പൊളിച്ച് മുറിയിൽ സൂക്ഷിച്ച് വെച്ച പെട്ടിയിൽ നിന്നു പണം കവർച്ച നടത്തുകയായിരുന്നു. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല . ഭണ്ഡരത്തിന് സ്ഥാപിച്ച രണ്ട് പൂട്ടുകളിൽ ഒന്നു മാത്രമെ തകർക്കാൻ കഴിഞ്ഞുള്ളു. പിന്നീട് കവർച്ചക്കാർ വരഡുൽ ലക്ഷമി നാരായണ ക്ഷേത്രത്തിലാണ് കവർച്ചക്കെത്തിയത്.

പുലർച്ച 1.40 ന് ക്ഷേത്രത്തിനു സമീപത്തെ ഇലക്ട്രീഷ്യൻ ഹരിദാസനും മകനും വായാട്ടു പറമ്പിൽ നിന്നും ഓട്ടോറിക്ഷയിൽ വരുമ്പോൾ ക്ഷേത്രത്തിന് സമീപം ഒരു ബുള്ളറ്റും ഹെൽമറ്റും കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിന് സമീപം രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഹരിദാസനെയും മകനെയും കണ്ടയുടൻ രണ്ട് യുവാക്കളും ഓടി രക്ഷപ്പെട്ടു . ഹരിദാസൻ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയവർ ബുള്ളറ്റ് പരിശോധിച്ചപ്പോൾ ബുള്ളറ്റിൽ സൂക്ഷിച്ച ബാഗിൽ നിറയെ നാണയങ്ങളും കറൻസികളും കണ്ടത്തി. നട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പോലിസ് സബ്ബ് ഇൻസ്പെക്ടർ എൻ കെ രമേശൻ്റെ നേതൃത്വത്തിലെത്തിയ പാർട്ടി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കവർച്ചക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല.

ബുള്ളറ്റ് ഒരു ഗുഡ്സ് ഓട്ടോയിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. ഇന്ന് കാലത്ത് 5.40 ന് ക്ഷേത്രത്തിലേക്ക് തൊഴാൻ വരികയായിരുന്ന ക്ഷേത്ര പരിസരത്തെ രാജൻ വരഡൂലാണ് അപരിചിതരായ രണ്ട് യുവാക്കളെ ക്ഷേത്ര മുറ്റത്ത് കണ്ടത്. സംശയം തോന്നി രാജൻ രണ്ട് പേരെയും ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ വിവരങ്ങൾ നല്കിയതിനാൽ നാട്ടുകാരുടെ സഹായത്തോടെ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലിസെത്തി യുവാക്കളെ കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാന്ന്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ഇലക്ടീഷ്യനും നിർമ്മാണ തൊഴിലാമിയുമാണ് കസ്റ്റഡിയിലെന്നാണ് വിവരം. പറശിനിക്കടവിലെ ഒരു ലോഡ്ജിൽ താമസിച്ചാണ് മുയ്യത്ത് പുലർച്ചെ കവർച്ചക്കെത്തിയതെന്ന് സംശയിക്കുന്നു.

Theft in three temples in Muyam and Varadul

Next TV

Related Stories
നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

Dec 6, 2024 11:49 AM

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന...

Read More >>
ധർമ്മശാല കണ്ണപുരം റോഡിൽ സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

Dec 6, 2024 11:46 AM

ധർമ്മശാല കണ്ണപുരം റോഡിൽ സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

ധർമ്മശാല കണ്ണപുരം റോഡിൽ കെൽട്രോണിന് സമീപം സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക്...

Read More >>
കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

Dec 6, 2024 09:48 AM

കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ്...

Read More >>
തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു

Dec 6, 2024 09:36 AM

തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം...

Read More >>
ഇരിണാവ് കോട്ടപ്പാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക് പരിക്ക്

Dec 5, 2024 09:29 PM

ഇരിണാവ് കോട്ടപ്പാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക് പരിക്ക്

ഇരിണാവ് കോട്ടപ്പാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക്...

Read More >>
Top Stories










News Roundup