പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ഇത്തവണ അനുമതിയില്ല

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ഇത്തവണ അനുമതിയില്ല
Dec 2, 2023 12:06 PM | By Sufaija PP

തളിപ്പറമ്പ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച്‌ നടത്താറുളള ആചാരവെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.

പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച്‌ ഇന്ന് രാത്രി നടക്കേണ്ട വെടിക്കെട്ടാണ് എഡിഎമ്മിൻ്റെ ഉത്തരവ് പ്രകാരം ഉപേക്ഷിച്ചത്.പന്ത്രണ്ട് മണിക്ക് ശേഷം ശേഷം നടക്കുന്ന വെടിക്കെട്ട് ആയത് കൊണ്ടാണ് അനുമതി നിഷേധിച്ചതതിനുള്ള കാരണമായി കരുതുന്നു. രാത്രി പത്ത് മണിക്ക് ശേഷമുള്ള വെടിക്കെട്ട് ഹൈക്കോടതി വിലക്കിയിരുന്നുവെങ്കിലും ഓരോ ആരാധനാലയത്തിലെയും സാഹചര്യം കണക്കിലെടുത്ത്​ വെടിക്കെട്ടിനുള്ള സമയക്രമം സർക്കാറിനുതന്നെ തീരുമാനിച്ച്​ അനുമതി നൽകാനാകുമെന്ന്​ ഹൈകോടതി ഇടക്കാല ഉത്തരവിൽ വെക്തമാക്കിയിരുന്നു.

ആരാധനാലയങ്ങളിൽ അസമയത്ത് കരിമരുന്ന്​ പ്രയോഗം വിലക്കി സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ ഭാഗികമായി റദ്ദാക്കിയുള്ള ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബെഞ്ച്​ വെക്തമാക്കിയിരുന്നു. ഉത്സത്തിൻ്റെ ഭാഗമായ വെടിക്കെട്ട് വീക്ഷിക്കുന്നതിനായി എല്ലാ വർഷവും ആയിരക്കണക്കിന് ആളുകൾ പറശിനിക്കടവിലേക്ക് എത്തിച്ചേരാറുണ്ട്.

ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ വെടിക്കെട്ട് കാണാനായി ആളുകൾ എത്താറുള്ളത് പരിഗണിച്ചാണ് നിയമപരമായ കാരണങ്ങൾ കൊണ്ട് വെടിക്കെട്ട് ഉണ്ടാകുന്നതല്ലെന്ന വിവരം അറിയിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Parasshinikadav Muthappan Madapura Thiruvappana Mahotsava Fireworks are not allowed

Next TV

Related Stories
തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

May 9, 2025 10:33 AM

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ...

Read More >>
ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 9, 2025 10:04 AM

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും...

Read More >>
നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

May 9, 2025 09:57 AM

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

May 9, 2025 09:55 AM

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും...

Read More >>
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
Top Stories

Entertainment News