തളിപ്പറമ്പ്: തളിപ്പറമ്പിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: സയ്യിദ് നഗറിലെയും മന്നയിലെയും കടകൾക്ക് നേരെ ആക്രമണം, ജീവനക്കാർക്ക് മർദ്ദനം. മഹമൂദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സയ്യിദ് നഗറിൽ പ്രവർത്തിക്കുന്ന സ്‌പിന്നി കഫെ, മന്നയിലെ മിംസ് ബേക്കറി എന്നീ ഷോപ്പുകൾക്ക് നേരെയാണ് ഇന്നലെ രാത്രി 11.30 യോടെ ആക്രമണമുണ്ടായത്.
കട അടച്ച് പോകാനിരിക്കെ ചൂട് വെള്ളം ചോദിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. കടകൾ അടിച്ച് തകർക്കുകയും ജീവനക്കാരെ മർദ്ധിക്കുകയും ചെയ്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
Antisocials rampage in Taliparamb