---
title: "അരുണ്‍ കെ വിജയന്‍ ഐഎഎസ് പുതിയ കണ്ണൂർ ജില്ലാ കളക്ടർ"
english_title: "Arun K Vijayan IAS is the new Kannur District Collector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153193/arun-k-vijayan-ias-is-the-new-kannur-district-collector"
published_at: "2023-10-13T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528e0181bb66_news-card.jpg"
keywords: []
---

# അരുണ്‍ കെ വിജയന്‍ ഐഎഎസ് പുതിയ കണ്ണൂർ ജില്ലാ കളക്ടർ

> **Lead Summary:** അരുണ്‍ കെ വിജയന്‍ ഐഎഎസ് പുതിയ കണ്ണൂർ ജില്ലാ കളക്ടർ. തൃശ്ശൂര്‍ മാള സ്വദേശിയാണ്. പ്രവേശന പരീക്ഷ കമ്മീഷണര്‍ സ്ഥാനത്തിരിക്കെയാണ് അദ്ദേഹത്തെ കണ്ണൂര്‍ കളക്ടറായി നിയമിച്ചത്. മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനാണ് 33 കാരനായ അരുൺ കെ. വിജയൻ.

## Article Content

അരുണ്‍ കെ വിജയന്‍ ഐഎഎസ് പുതിയ കണ്ണൂർ ജില്ലാ കളക്ടർ. തൃശ്ശൂര്‍ മാള സ്വദേശിയാണ്. പ്രവേശന പരീക്ഷ കമ്മീഷണര്‍ സ്ഥാനത്തിരിക്കെയാണ് അദ്ദേഹത്തെ കണ്ണൂര്‍ കളക്ടറായി നിയമിച്ചത്. മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനാണ് 33 കാരനായ അരുൺ കെ. വിജയൻ.

മാള ഹോളി ഗ്രേസ് അക്കാഡമിയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയാണ് നാടിനാകെ അഭിമാനകരമായ നിലയിലേക്ക് അദ്ദേഹം വളര്‍ന്നത്. 2016 ബാച്ച് ഐഎഎസ് ഓഫീസര്‍ ആണ്. മലപ്പുറം അസിസ്റ്റന്റ് കളക്ടർ, കാഞ്ഞങ്ങാട് സബ് കളക്ടർ, തൃശൂർ ഡെവലപ്‌മെന്റ് കമ്മിഷണർ, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി മിഷന്‍ സി ഇ ഒ എന്നീ തസ്തികകളിൽ ചുമതല നിർവഹിച്ചിട്ടുണ്ട്.

തൃശൂരിൽ വികസന കമ്മീഷണര്‍ ആയിരിക്കെ 2020 ല്‍ ശബരിമലയില്‍ എ ഡി എം ആയി നിയമിതനായി. ശബരിമലയിൽ 2018 മുതല്‍ നിയമനടപടികൾക്കായി എ.ഡി.എം തസ്തികയിൽ സേവനമുണ്ട്. ഭാര്യ സെവിൽ ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153193/arun-k-vijayan-ias-is-the-new-kannur-district-collector)