പരിയാരം: ചന്തപ്പുര ചെറുവിച്ചേരിയിൽ നിന്ന് രണ്ട് ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ച് കടത്തി.ഇന്നലെ അർധരാത്രിയിലാണ് മുറിച്ച് കടത്തിയതെന്ന് സംശയിക്കുന്നു.

ചെറുവിച്ചേരി സ്വദേശി പി.കെ കൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് ചന്ദന മരങ്ങൾ മോഷണം പോയത്. മുറിച്ച ചന്ദനമരം കടത്തുമ്പോൾ മുറിച്ച കഷണങ്ങൾ റോഡിനരികിൽ വീണ് കിടപ്പുണ്ട്. ഉടമസ്ഥൻ പരിയാരം സ്റ്റേഷനിൽ പരാതി നൽകി.
Sandalwood trees cut and smuggled from Chantapura Cheruvicherry