പരിയാരം: മതപഠനകേന്ദ്രത്തില്‍ നിന്ന് അന്തേവാസിയായ ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ കേസ്. വിളയാങ്കോട്ടെ ഒരു മതപഠനകേന്ദത്തിലെ തന്‍സീഫിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. കൊളച്ചേരിയിലെ അബ്ദുള്‍ വാജിദിന്റെ പരാതിയിലാണ് കേസ്.

വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വാജിദിന്റെ സഹോദരന്റെ മകള്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. രാത്രി അസമയത്ത് കുട്ടിയെ അയക്കാന്‍ സാധിക്കില്ലെന്നും പകല്‍സമയത്ത് വരണമെന്നും നടത്തിപ്പുകാര്‍ പറഞ്ഞതോടെ ഇവരുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ട വാജിദിനെ തന്‍സീര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
case was filed against the security guard