പരിയാരം: സംസ്ഥാന സർക്കാറിന്റെ ജനദ്രോഹനടപടിയിൽ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിത ഭരണ മോചന യാത്ര സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിംകുട്ടി തിരുവട്ടൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾക്ക് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.

ചിതപ്പിലെ പൊയിൽ നടന്ന സമാപന സമ്മേളനം കെ.എസ്.വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എം ബഷീർഅധ്യക്ഷത വഹിച്ചുയുഡിഎഫ് കൺവീനർ പി വി സജീവൻ , പയ്യരട്ട നാരായണൻ , പി. സാജിത ,എൻ കുഞ്ഞിക്കണ്ണൻ .വി വി രാജൻ .പി വി അബ്ദുൽ ഷുക്കൂർ , ഐ.വി.കുഞ്ഞിരാമൻ,അഷറഫ് കൊട്ടോല ,കെ രാജൻ ,കെ എം രവീന്ദ്രൻ ,പി. സി. എം അഷറഫ് എന്നിവരും പ്രസംഗിച്ചു.
UDF Pariyaram Panchayat Committee