തളിപ്പറമ്പ്: എസ്.ഐ ദിനേശന്‍ കൊതേരി മൂന്നാം തവണയും തളിപ്പറമ്പിലേക്ക്. നിലവിലുള്ള എസ്.ഐ പി.യദുകൃഷ്ണനെ കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിലേക്കാണ് സ്ഥലം മാറ്റിയത്. ഇരിക്കൂര്‍ എസ്.ഐയായ ദിനേശന്‍ കൊതേരിയെയാണ് തളിപ്പറമ്പിലേക്ക് നിയമിച്ചത്.

2020 ലും 22 ലും തളിപ്പറമ്പ് എസ്.ഐയായി പ്രവര്‍ത്തിച്ച ദിനേശന്‍ കൊതേരി അടുത്തയാഴ്ച്ച തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ചുമതലയേല്‍ക്കും.
SIP Yadukrishnan transferred, Dinesan Kotheri returned to Thaliparam as SI