പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതി

പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതി
Sep 22, 2023 12:35 PM | By Sufaija PP

കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല. അനിവാര്യമായ, അപൂര്‍വവും അസാധാരണവുമായ കേസുകളില്‍മാത്രമേ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബകോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന ഹര്‍ജിക്കാരന്‍ 2004ലാണ് വിവാഹിതനായത്.

രണ്ടുതവണ ഭാര്യയെ വിദേശത്ത് കൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതല്‍ മെയ് 12 വരെ ഇരുവരും ഒമാനില്‍ താമസിച്ചിരുന്നു. 2006ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. മാനസികപ്രശ്‌നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന് സാധ്യതയില്ലാത്തതിനാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തില്‍ സംശയമുന്നയിച്ച യുവാവ്, ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

കുട്ടിക്ക് ജീവനാംശം നല്‍കാതിരിക്കാനാണ് പിതൃത്വത്തില്‍ സംശയമുന്നയിക്കുന്നതെന്നാണ് എതിര്‍കക്ഷി വാദിച്ചത്. ഗര്‍ഭധാരണസമയത്ത് ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നില്ലെന്ന് കുടുംബകോടതി നിരീക്ഷിച്ചു. മാത്രമല്ല, കുട്ടിയുടെ പിതൃത്വം പൂര്‍ണമായും നിഷേധിക്കുന്നുമില്ല. സംശയംമാത്രമാണുള്ളത് എന്നതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നും വിലയിരുത്തി.

A DNA test cannot be ordered on suspicion of paternity; High Court

Next TV

Related Stories
തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

May 9, 2025 10:33 AM

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ...

Read More >>
ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 9, 2025 10:04 AM

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും...

Read More >>
നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

May 9, 2025 09:57 AM

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

May 9, 2025 09:55 AM

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും...

Read More >>
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
Top Stories

Entertainment News