തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വെച്ച് സംഘം ചേർന്ന് ബഹളം വയ്ക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ ജോലി തടസ്സപ്പെടുത്തിയതിനുമായി ആറു പേർക്കെതിരെ കേസെടുത്തു.

ബൈക്കും കാറും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഘമാണ് അക്രമാസക്തരായി പോലീസ് സ്‌റ്റേഷനില്‍ ബഹളം വെക്കുകയും കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തത്.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. പട്ടുവം മുറിയാത്തോടിലെ രാജേഷ് ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
A case has been filed against six people