വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് മഹല്ലുകള്‍ ജാഗ്രതയോടെ ഇടപെടണം : വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് മഹല്ലുകള്‍ ജാഗ്രതയോടെ ഇടപെടണം : വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
Sep 21, 2023 09:59 PM | By Sufaija PP

വഖഫ് സ്വത്തുക്കളെ സംരക്ഷിക്കുന്നതിന് ജാഗ്രതയോടും സൗഹാര്‍ദ്ദപരമായും ഇടപെടാന്‍ മഹല്ലുകള്‍ക്ക് സാധിക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് കുടിശ്ശിക അദാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോര്‍ഡിനു കീഴിലുള്ള നിരവധി സ്വത്തുക്കളും രേഖകളും മറഞ്ഞുപോവുന്നുണ്ട്. ഇവയെ വെളിച്ചത്തുകൊണ്ടുവരാനുള്ള സജീവ ഇടപെടലുകള്‍ മഹല്ലുകളില്‍ തുടങ്ങണം. ഇന്റേണല്‍ ഓഡിറ്റര്‍മാരെ വച്ച് കണക്കുകള്‍ കൃത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തണമെന്നും ചെയര്‍മാന്‍ പറഞ്ഞു. കണ്ണൂര്‍ - കാസര്‍കോഡ് ജില്ലകളിലെ 85 പരാതികളാണ് അദാലത്തില്‍ എത്തിയത്. ഇതില്‍ 69 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ കക്ഷികള്‍ ഹാജരായില്ല.

ഇവയില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗം അഡ്വ.പി വി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വഖ്ഫ് ബോര്‍ഡ് അംഗം പി ഉബൈദുള്ള എംഎല്‍എ , അംഗങ്ങളായ അഡ്വ.എം ഷറഫുദ്ദീന്‍, എം സി മായിന്‍ ഹാജി, പ്രൊഫ.കെ എം അബ്ദുള്‍ റഹീം, റസിയ ഇബ്രാഹിം, വി എം രഹന, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വി എസ് സക്കീര്‍ ഹുസൈന്‍, ഡിവിഷണല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി സി ഷംഷീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. വഖഫ് ഭാരവാഹികള്‍, കണ്ണൂര്‍ - കാസര്‍കോട് ജില്ലകളിലെ മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Waqf Board Chairman

Next TV

Related Stories
തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

May 9, 2025 10:33 AM

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ...

Read More >>
ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 9, 2025 10:04 AM

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ജാഗ്രത നിർദേശം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും...

Read More >>
നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

May 9, 2025 09:57 AM

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

May 9, 2025 09:55 AM

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും...

Read More >>
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
Top Stories