മാട്ടൂൽ കാവിലെ പറമ്പ് സ്കൂൾ റോഡ് ചെളിക്കുളമായതോടെ ദുരിതം പേറുകയാണ് നാട്ടുകാർ. മഴപെയ്തത്തോടെ റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. വെള്ളത്തിലൂടെ നടന്നു യാത്രചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാർ. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിലെ കുഴി മനസ്സിലാകാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ് ഇവിടെ.

മാട്ടൂൽ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിപ്പെടുത്തിയിട്ടും ആവശ്യമായ നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു. മാട്ടൂൽ കൂർമ്പക്കാവ്, അംഗനവാടി, എൽ പി സ്കൂൾ തുടങ്ങിയ സ്ഥാലങ്ങളിലേക്കുള്ള റോഡ് കൂടിയാണിത്. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് അറ്റ കുറ്റപ്പണി നടത്തണം എന്നും വെള്ളം ഒഴുകിപ്പോകാൻ ഒവുചാൽ നിർമിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Traffic is difficult