സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ നാൽപ്പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം യാത്ര നടക്കും.

ജാഥ ക്യാപ്റ്റൻ അഷ്‌റഫ് മലപ്പട്ടം നയിക്കുന്ന സന്ദേശ യാത്രയിൽ എക്സൈസ് ജീവനക്കാർ അവതരിപ്പിക്കുന്ന ഫ്ലാഷ്മോബ്, ലഹരി വിരുദ്ധ ക്ലാസ്സ്, ഏകപാത്ര നാടകം എന്നിവ അവതരിപ്പിക്കും.
രാവിലെ 10.00 മണിക്ക് തളിപ്പറമ്പ് ബസ്സ്റ്റാന്റിൽ തളിപറമ്പ് മുൻ സിപ്പൽ ഡെപ്യൂട്ടി ചെയർമാൻ കല്ലിങ്കൽ പത്മാനാഭന്റെ സാന്നിധ്യ ത്തിൽ തളിപറമ്പ് ബ്ലോക്ക് പ്രസിഡണ്ട് സി യം ക്ഷണൻ ഉദ്ഘാടനം ചെയ്യുന്ന യാത്ര 12.00 മണിക്ക് മട്ടന്നൂർ, 2.30ന് കുത്തുപറമ്പ് എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷം 5.30 ന് കണ്ണൂരിൽ സമാപിക്കും.
Kerala State Excise Staff Association meeting: Anti-drug message journey tomorrow