---
title: "കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The Kerala Pravasi Sangam organized the Thaliparam Area Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147199/the-kerala-pravasi-sangam-organized-the-thaliparam-area-convention"
published_at: "2023-09-18T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507ecfa01768_Untitled-2-web.jpg"
keywords: []
---

# കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കൺവെൻഷൻ ഏഴാം മൈൽ ടാപ്പ്ക്കോസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി എം കൃഷ്ണൻ, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ എം പി അബൂബക്കർ, പി പി രാജൻ കെ സുകുമാരൻ, സിപി ഗംഗാധരൻ, ഇ വി സതീശൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീ ജയൻ വി സ്വാഗതവും ഏരിയാ പ്രസിഡണ്ട് ശ്രീ സി കെ ശ്രീധരൻ അധ്യക്ഷതയും വഹിച്ചു. സംഘാടകസമിതി ജോയിൻ കൺവീനർ വി രാജേഷ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കൺവെൻഷൻ ഏഴാം മൈൽ ടാപ്പ്ക്കോസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി എം കൃഷ്ണൻ, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ എം പി അബൂബക്കർ, പി പി രാജൻ കെ സുകുമാരൻ, സിപി ഗംഗാധരൻ, ഇ വി സതീശൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീ ജയൻ വി സ്വാഗതവും ഏരിയാ പ്രസിഡണ്ട് ശ്രീ സി കെ ശ്രീധരൻ അധ്യക്ഷതയും വഹിച്ചു. സംഘാടകസമിതി ജോയിൻ കൺവീനർ വി രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147199/the-kerala-pravasi-sangam-organized-the-thaliparam-area-convention)