തളിപ്പറമ്പ് : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രചാരണ ബോർഡുകൾ ബി.ജെ.പി.പ്രവർത്തകർ നശിപ്പിച്ചതായി പരാതി. മഹിളാ അസോസിയേഷൻ ഒക്ടോബർ 5 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി തളിപ്പറമ്പ് സൗത്ത് വില്ലേജ് കമ്മറ്റി സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ബോർഡുകളാണ് നശിപ്പിച്ചത്.

നാളെ ഞായറാഴ്ച്ച തൃച്ചംബരം ഡ്രീം പാലസ്സ് ഓഡിറ്റോറിയത്തിനു സമിപം വെച്ചാണ് പി.കെ.ഷീബ നയിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ഉദ്ഘാടന സ്ഥലത്ത് സ്ഥാപിച്ച ബോർഡ് ഇന്നലെ രാത്രി ബി.ജെ.പി.പ്രവർത്തകർ നശിപ്പിച്ചതായാണ് സി.പി.എം ആരോപിക്കുന്നത്.
പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സമാധാനം പ്രസംഗിച്ച് നടക്കുന്ന ബി.ജെ.പിക്കാരുടെ തനിനിറം ഇതോടെ പുറത്ത് വന്നിരിക്കുകയാണെന്ന് സി.പി.എം നേതാവും നഗരസഭാ കൗൺസിലറുമായ സി.വി.ഗിരീശൻ ആരോപിച്ചു.
Complaint that BJP workers vandalized the campaign boards