---
title: "പൂവ്വത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് ഏര്യം കണാരം വയലിലെ എം സജീവൻ"
english_title: "M Sajevan of Eryam Kanaram field died in a collision between a bus and a bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145390/m-sajevan-of-eryam-kanaram-field-died-in-a-collision-between-a-bus-and-a-bike"
published_at: "2023-09-11T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feabe0c7658_Untitled-2-web.jpg"
keywords: []
---

# പൂവ്വത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് ഏര്യം കണാരം വയലിലെ എം സജീവൻ

> **Lead Summary:** **തളിപ്പറമ്പ് : **സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ മുതിരയിൽ വീട്ടിൽ എം. സജീവൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് മലയോര ഹൈവേയിൽ പൂവം ടൗണിലാണ് അപകടം നടന്നത്. ആലക്കോട് ഭാഗത്തു നിന്നും വരുന്ന കെ.എൽ.59 എഫ്.2900 ആപ്പിൾ എന്ന സ്വകാര്യ ബസാണ് കെ.എൽ.59 ഡബ്ള്യു - 2 833 പൾസർ ബൈക്കിൽ ഇടിച്ചത്.

## Article Content

**തളിപ്പറമ്പ് : **സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ മുതിരയിൽ വീട്ടിൽ എം. സജീവൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് മലയോര ഹൈവേയിൽ പൂവം ടൗണിലാണ് അപകടം നടന്നത്. ആലക്കോട് ഭാഗത്തു നിന്നും വരുന്ന കെ.എൽ.59 എഫ്.2900 ആപ്പിൾ എന്ന സ്വകാര്യ ബസാണ് കെ.എൽ.59 ഡബ്ള്യു - 2 833 പൾസർ ബൈക്കിൽ ഇടിച്ചത്.

കണാരം വയലിലെ കണ്ണൻ -ചേയിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജി (അധ്യാപിക, കാര്യപ്പള്ളി സ്ക്കൂൾ). മക്കൾ: ഹരികൃഷ്ണൻ, ഹരിനന്ദ. സഹോദരങ്ങൾ: സവിത ( പുളിമ്പറമ്പ്) ഷൈലജ (കണാരം വയൽ). പെയിൻ്റ് വിതരണ ഏജൻസി നടത്തുന്ന സജീവൻ രാവിലെ തളിപ്പറമ്പിലേക്ക് വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145390/m-sajevan-of-eryam-kanaram-field-died-in-a-collision-between-a-bus-and-a-bike)