കോഴിക്കോട് : വടകര ദേശീയ പാതയിൽ ചോമ്പാല ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് കുറ്റിയേരി ചെറിയൂർ സ്വദേശി ഒലിയന്റകത്ത് ഹൗസിൽ പി അബ്ദുൾ റഷീദാണ് (39)മരിച്ചത്. ഇന്ന് വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം.

പാലക്കാട് ഭാഗത്ത് നിന്ന്മ രച്ചീനി കയറ്റി വരികയായിരുന്ന മിനിലോറിയില്‍ എതിര്‍വശത്തുനിന്ന് മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസ്സ് ഇടിച്ചാണ് അപകടം. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത് . അപകടത്തില്‍ പതിനൊന്നോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് . ഇവരെ വടകര ,മാഹി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ചോമ്പാല പോലീസ് അറിയിച്ചു .
ഡ്രൈവറുടെ മൃതദേഹം വടകര സ്വകാര്യ ആശുപത്രിയില്‍ നിന്ന് താലൂക്ക് ഗവ: ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Accident