താവം പാലത്തിനടിയിൽ യുവാവിനെ ട്രെയിൻ തട്ടി കാൽ അറ്റുപോയ നിലയിൽ കണ്ടെത്തി. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ അൽ അമീൻ ക്വാർട്ടർസിൽ താമസക്കാരനായ പി നയാമത്ത്(27)നെയാണ് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. സമീപവാസിയായ നിഷാദിന്റെ സംയോജിതമായ ഇടപെടൽ കൊണ്ടാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ പറ്റിയത്.

ഇന്നലെ രാത്രി 9.30യോടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയും ഉടൻ തന്നെ കണ്ണപുരം പൊലീസ് എത്തുകയും ചെയ്തു. കണ്ണപുരം എ എസ് ഐ റഷീദ് ഉടൻതന്നെ ചെറുകുന്ന് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ നിഷാദിനെ വിളിക്കുകയും അദ്ദേഹമെത്തി യുവാവിനെ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മനുഷ്യത്വ പരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നായയോ മറ്റോ കടിച്ചു കൊണ്ടുപോയി ഒരു ജീവൻ ഇല്ലാതാകുമായിരുന്നു. കണ്ണപുരം പോലീസ് സ്റ്റേഷൻ സിപിഒ അനൂപ്, സിപിഒ റിജേഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
A young man was found under the Thavam Bridge with his leg amputated after being hit by a train