തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വെച്ച് അടിപിടി കൂടിയ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാങ്കോല്‍ വെമ്മരാടി കോളനിയിലെ പള്ളിക്കുടിയന്‍ വീട്ടില്‍ പി.ഷാജി(39), കൊളച്ചേരി പള്ളിപ്പറമ്പിലെ വി.എം.അജീഷ്(33) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇരുവരും ഇന്നലെ വൈകുന്നേരം പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തില്‍ പരസ്പരം ഏറ്റുമുട്ടല്‍ നടത്തിയെന്നാണ് പരാതി. ഇരുവരേയും പോലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
case against two