---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ റാഗിംഗ്, 9 വിദ്യാർഥികൾക്കെതിരെ കേസെടുത്തു"
english_title: "ragging in sir syed institute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13901/ragging-in-sir-syed-institute"
published_at: "2021-12-01T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7978ff231b_OIP (1).jpg"
keywords: []
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ റാഗിംഗ്, 9 വിദ്യാർഥികൾക്കെതിരെ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മുഹമ്മദ് റിഷാല്‍, ജാസിര്‍, മുത്തീയ് അലി, മുഹമ്മദ് സവാദ്, മുഹമ്മദ് ഫര്‍ഹാന്‍, ടി.കെ.ഫര്‍ഹാന്‍, ആദില്‍ റഷീദ്, മുഹമ്മദ് അഷ്ഹര്‍, കെ.ഫാസില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി പുതിയ തെരുവിലെ കെ.അഷ്‌ളഫിനെയാണ്(21) സംഘം റാഗിങ്ങിനിടയില്‍ മര്‍ദ്ദിച്ചത്.മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13901/ragging-in-sir-syed-institute)